ശക്തിധരന്റെ വെളിപ്പെടുത്തൽ: അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാൻ ഡിജിപിക്ക് പരാതി നൽകി

benny

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാൻ ഡിജിപിക്ക് പരാതി നൽകി. ഇപ്പോൾ മന്ത്രിസഭയിലുള്ള ഒരാളടക്കം ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഉൾപ്പെട്ടിട്ടുണ്ട്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ശക്തിധരൻ. അതുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളിൽ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു

ഉന്നത സിപിഎം നേതാവ് വൻകിടക്കാർ നൽകിയ 2.35 കോടി രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശക്തിധരൻ ആരോപണം ഉന്നയിച്ചത്.
 

Share this story