ഷംസീർ ഹിന്ദുക്കളെ ആക്ഷേപിച്ചു; അല്ലാഹു മിത്ത് ആണെന്ന് പറയാൻ സാധിക്കുമോ: കെ സുരേന്ദ്രൻ
Aug 2, 2023, 12:02 IST

സ്പീക്കർ എഎൻ ഷംസീറിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഷംസീറിന്റെ പരാമർശം യാദൃശ്ചികമല്ല. ഷംസീർ മുസ്ലിം സമുദായത്തെ ഉയർത്തിക്കാണിച്ച് ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ്. അല്ലാഹു മിത്ത് ആണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു
സ്വന്തം സമുദായത്തെ ഷംസീർ പറയുമോ. അങ്ങനെ പറഞ്ഞാൽ കയ്യും കാലും വെട്ടും. കേരളത്തിൽ മതധ്രൂവീകരണത്തിന് സിപിഎം ശ്രമിക്കുകയാണ്. അതിന് ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കുന്നു. ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.