ഷംസീറിന് സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ല; പ്രസ്താവന ന്യായീകരിക്കാനാകില്ല: എൻഎസ്എസ്
Jul 31, 2023, 11:06 IST

സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ്. ഷംസീറിന് സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. സ്പീക്കറുടെ പ്രസ്താവന ന്യായീകരിക്കാനാകില്ല. മതസ്പർധ വളർത്തുന്ന രീതിയിലെ പ്രസ്താവന അംഗീകരിക്കില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു
സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞിരുന്നു. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഇതിനെതിരെ നേരത്തെ സംഘ്പരിവാർ സംഘടനകളും രംഗത്തുവന്നിരുന്നു. പിന്നാലെയാണ് എൻഎസ്എസും രംഗത്തെത്തിയത്.