ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കണം; രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകി

shamseer

മിത്ത് വിവാദത്തിൽ നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി. അഭിഭാഷകനായ കോശി ജേക്കബാണ് പരാതി നൽകിയത്. സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 

ഗണേശ ഭഗവാനെതിരെ ഷംസീർ നടത്തിയ പരാമർശം ഭക്തർക്ക് വേദനയുണ്ടാക്കി. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇത് പറഞ്ഞത്. ഇതിനാൽ രാഷ്ട്രപതി ഇടപെട്ട് സ്പീക്കർ സ്ഥാനത്ത് നിന്നും ഷംസീറിനെ നീക്കി ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് പരാതിയിൽ പറയുന്നു.
 

Share this story