ഷംസീറിന്റെ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നത്, നിലപാട് തിരുത്തണം: സതീശൻ

satheeshan

സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പീക്കർ നിലപാട് തിരുത്തണം. ജാഗ്രതയോടെ കൂടി പ്രവർത്തിക്കണം. വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുതെന്നാണ് കോൺഗ്രസ് നിലപാട്. ശാസ്ത്രബോധവും മതവിശ്വാസവും തമ്മിൽ കൂട്ടിക്കുഴക്കരുത്. 

സിപിഎം ഈ വിഷയം കൈകാര്യം ചെയ്ത രീതി വിസ്മയപ്പെടുത്തി. എരിതീയിൽ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്. കോൺഗ്രസ് ഇതുവരെ പ്രതികരിക്കാതിരുന്നത് മനപ്പൂർവമാണ്. വെള്ളമൊഴിച്ച് തണുപ്പിക്കാനാണ് ശ്രമം നടത്തേണ്ടത്. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്.  കോൺഗ്രസിന് ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് ഇല്ലെന്നും സതീശൻ പറഞ്ഞു.
 

Share this story