മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: മലപ്പുറത്ത് 120ഉം കാസർകോട് 18ഉം താത്കാലിക ബാച്ച് അനുവദിച്ചു

sivankutty

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താത്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താത്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

പൊതുവിദ്യാലായങ്ങൾക്ക് മാത്രമാണ് താത്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 120ഉം കാസർകോട് പതിനെട്ടും താത്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർകോട് 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചും ആണ് അനുവദിച്ചത്

മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61 ഉം ഹ്യുമാനിറ്റീസിന് 59 ബാച്ചുകളുമാണ് അനുവദിച്ചത്. കാസർകോട് ഒരു സയൻസ് ബാച്ച് അനുവദിച്ചിട്ടുണ്ട്. 13 കൊമേഴ്‌സ് ബാച്ച്, നാല് ഹ്യുമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്. പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വർഷം സർക്കാരിനുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
 

Share this story