ഭൂപരിധി നിയമം മറികടക്കാൻ ക്രമക്കേട് കാണിച്ചു; അൻവറിന്റെ 15 ഏക്കർ ഭൂമി ഏറ്റെടുക്കാമെന്ന് ലാൻഡ് ബോർഡ്
Sep 7, 2023, 17:01 IST

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പക്കലുള്ള 15 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്ന് ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. ഭൂപരിധി നിയമം മറികടക്കാനായി അൻവർ ക്രമക്കേട് കാണിച്ചെന്നാണ് ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട്. ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ രേഖ നിർമിച്ചു. പിവിആർ എന്റർടെയ്ൻമെന്റ് എന്ന പേരിൽ പാർട്ണർഷിപ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. കക്ഷികൾക്ക് ആക്ഷേപം അറിയിക്കാൻ ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്
പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് വന്നത്. അൻവറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വെക്കുന്നതായി പരാതിക്കാരനായ പിവി ഷാജി ലാൻഡ് ബോർഡിന് കൂടുതൽ തെളിവുകൾ കൈമാറി.