ശ്രദ്ധയുടെ മരണം: ആത്മഹത്യാ കുറിപ്പ് കിട്ടിയിരുന്നതായി കോട്ടയം എസ് പി

shradha

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ ബിരുദ വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി കോട്ടയം എസ് പി. വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയിരുന്നുവെന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നുമുണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ച് നല്ല നിലയിൽ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു

ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളജിൽ തുടർന്നുവന്ന വിദ്യാർഥി സമരം ഇന്നലെ നടന്ന മന്ത്രിതല ചർച്ചയോടെ അവസാനിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നായിരുന്നു ചർച്ചയിലെ തീരുമാനം.
 

Share this story