പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്ററായി ഉയർത്തും
Jul 22, 2023, 10:17 IST

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 10 സെന്റി മീറ്ററായി ഉയർത്തും. ഇന്ന് രാവിലെ 11 മണിയോടെയാകും ഷട്ടറുകൾ കൂടുതൽ ഉയർത്തുക. ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. അഞ്ച് സെന്റിമീറ്ററാണ് ഉയർത്തിയത്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് കൂടുതൽ ഉയർന്നു. ജലനിരപ്പ് ക്രമീകരിച്ച് നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി.