നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ: ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ സിഐ എസ് വിജയനാണ് ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ പറയുന്നു. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും ഗൂഢാലോചന കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു

മുൻ പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുമടക്കം അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയത്. സിഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവില്ലാതെ കേസെടുപ്പിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു

മറിയം റഷീദയെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം. ഹോട്ടൽ മുറിയിൽ വെച്ച് മറിയം റഷീദയെ കടന്നുപിടിച്ചതുമായി ബന്ധപ്പെട്ട പ്രകോപനമാണ് കേസെന്ന് കുറ്റപത്രത്തിൽ പറയുന്നു. ബോസായ സിബി മാത്യൂസിന് വേണ്ടി സിഐ കെകെ ജോഷ്വ കൃത്രിമ രേഖയുണ്ടാക്കിയെന്നും സിബിഐ പറയുന്നു.
 

Share this story