സിദ്ധാർഥന്റെ മരണം: ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷയെഴുതാൻ ക്രമീകരണം ഒരുക്കണമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവകലാശാലയlലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ഉൾപ്പെടെയുള്ളവർക്കാണ് കോടതി നിർദേശം നൽകിയത്.


ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയിട്ടുള്ളത്.പ്രതികളായ കാശിനാഥൻ, അമീൻ അക്ബർ അലി തുടങ്ങീ 4 പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നടപടി.

അതേസമയം പൂക്കോട് വെറ്ററിനറി സർവകലാശാല മാനേജ്‌മെന്റ് കൗൺസിൽ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മിന്നുംജയം നേടിയിരുന്നു . എസ്എഫ്ഐ സ്ഥാനാർഥി പി അഭിരാം 427 വോിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ്. 

Share this story