ഇന്ന് നിശബ്ദ പ്രചാരണം; പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്
Updated: Sep 4, 2023, 08:20 IST

പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഒരു മാസം നീണ്ട പരസ്യ പ്രചാരണത്തിന് ശേഷം ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാനാകും സ്ഥാനാർഥികൾ ഇന്ന് ശ്രമിക്കുക. അതേസമയം തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും.
കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് 182 ബൂത്തുകളിലേക്കുമുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വിവിപാറ്റുകളും വെബ് കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.