സിൽവർ ലൈൻ: ഡിപിആറിൽ പിടിവാശിയില്ല; ശ്രീധരന്റെ നിർദേശം ചർച്ച ചെയ്യുമെന്ന് എകെ ബാലൻ

balan

സിൽവർ ലൈൻ ഡിപിആറിൽ സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. ഇ ശ്രീധരന്റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. നിലവിലെ പദ്ധതി എ ടു ഇസഡ് അതേ പോലെ വേണമെന്ന് നിർബന്ധമില്ല. സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തും

ശ്രീധരന്റെ ബദൽ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണം എ കെ ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ല. ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലർ എന്നും ബാലൻ പറഞ്ഞു.
 

Share this story