കണ്ണൂരിലെ കർഷക ആത്മഹത്യക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ: ഇ പി ജയരാജൻ

ep

കണ്ണൂരിലെ കർഷക ആത്മഹത്യക്ക് പിന്നിൽ ലളിതമായ കാരണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു കർഷകനും പെൻഷൻ കിട്ടാത്തത് കൊണ്ട് മരിക്കുമെന്ന് പറയാൻ കഴിയില്ല. കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ. ആത്മഹത്യാ കുറിപ്പിലും സംശയമുണ്ട്. ഇതിൽ അന്വേഷണം ആവശ്യമാണെന്നും ഇ പി ജയരാജൻ പറഞ്ഞു

മലപ്പുറത്ത് ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദിനെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസാണ്. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം ലീഗ് ഏറ്റെടുത്തത് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ലീഗിൽ ഒരു ഭിന്നതയുമില്ല. കോൺഗ്രസിന് മാത്രമാണ് പ്രശ്‌നമെന്നും ഇ പി ജയരാജൻ പറഞ്ഞു.
 

Share this story