ഏക സിവിൽ കോഡ്: ലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി

kanam rajendran

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ച നടപടിയിൽ സിപിഐക്ക് അതൃപ്തി. യുഡിഎഫിലെ പ്രധാന കക്ഷിയെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്ന് സിപിഐ ചോദിക്കുന്നു. ഈ ആഴ്ച ചേരുന്ന ദേശീയ നേതൃയോഗത്തിൽ സിപിഐയുടെ ഏക സിവിൽ കോഡിലെ നിലപാടും തീരുമാനിക്കും

ലീഗിനെ ക്ഷണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിപിഐക്ക് വിമർശനമുണ്ട്. ഇത്ര പെട്ടെന്ന് പ്രതിഷേധത്തിന്റെ ആവശ്യമുണ്ടോയെന്നാണ് സംസ്ഥാ നേതൃത്വം ചോദിക്കുന്നത്.
 

Share this story