ഏക സിവിൽ കോഡ്: സെമിനാർ നടത്താൻ സിപിഎമ്മിന് യോഗ്യതയില്ലെന്ന് കെ മുരളീധരൻ

muraleedharan

ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാർ നടത്താൻ സിപിഎമ്മിന് യോഗ്യതയില്ലെന്ന് കെ മുരളീധരൻ എംപി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സിപിഎം സെമിനാർ നടത്തുന്നത്. സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കുമോയെന്നതിൽ ആശങ്കയില്ലെന്നും മുരളീധരൻ പറഞ്ഞു. 

അതേസമയം കോൺഗ്രസിനെ ഒഴിവാക്കി സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു. ലീഗ് യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണ്. ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല. സെമിനാർ നടത്താൻ ആർക്കും അവകാശമുണ്ട്. പങ്കെടുക്കാനും ഏത് സംഘടനക്കും അവകാശമുണ്ടെന്നും സമസ്തയെ ഉദ്ദേശിച്ച് ലീഗ് നേതാക്കൾ പറഞ്ഞിരുന്നു.
 

Share this story