ഏക സിവിൽ കോഡ്: കെപിസിസി നേതൃയോഗം ബുധനാഴ്ച; പോരാട്ടത്തിന് രൂപം നൽകുമെന്ന് സുധാകരൻ

കെപിസിസി നേതൃയോഗം ബുധനാഴ്ച ചേർന്നേക്കും. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് യോഗം. എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടനാ അധ്യക്ഷൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോൺഗ്രസ് നേതൃയോഗം രൂപം നൽകുമെന്ന് കെ സുധാകരൻ അറിയിച്ചു
ഏക സിവിൽ കോഡിൽ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ സിവിൽ കോഡ് നടപ്പാക്കരുതെന്നാണ് സതീശൻ പ്രതികരിച്ചത്. കോൺഗ്രസിലും മുസ്ലിം ലീഗിലും ഏക സിവിൽ കോഡ് വിഷയത്തിൽ ഭിന്നസ്വരമാണെന്ന റിപ്പോർട്ടുകളുമുണ്ട്.
ലീഗിലും വിഷയത്തിൽ ഭിന്നസ്വരമുണ്ട്. സിവിൽ കോഡിനെതിരെ സിപിഎം നയിക്കുന്ന പ്രതിഷേധത്തെ പിഎംഎ സലാം സ്വാഗതം ചെയ്തപ്പോൾ സിപിഎമ്മിനെ പൂർണമായി തള്ളുന്ന നിലപാടാണ് എംകെ മുനീർ സ്വീകരിച്ചത്.