ഏക സിവിൽ കോഡ്: സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് താമരശ്ശേരി ബിഷപ്
Jul 11, 2023, 14:52 IST

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് താമരശ്ശേരി ബിഷപ് മാർ റെജിമോസ് ഇഞ്ചനാനിയൽ. സിപിഎം നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചതായി ബിഷപ് പറഞ്ഞു. നേരത്തെ മണിപ്പൂർ കലാപത്തെ വിമർശിച്ചും മാർ റെജിമോസ് ഇഞ്ചനാനിയൽ രംഗത്തുവന്നിരുന്നു
ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കിൽ നാളെ കേരളമാണോ എന്ന ഭീതിയുണ്ടെന്നും ബിഷപ് പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ും ബിഷപ് പറഞ്ഞിരുന്നു.