ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

sivasankar
ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇ ഡി ഉദ്യോഗസ്ഥർ ശിവശങ്കറെ ഉച്ചയോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻഡ് റിപ്പോർട്ടിലൂടെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നും ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
 

Share this story