പാലക്കാട് ഒട്ടകത്തെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ
Feb 11, 2023, 09:58 IST

പാലക്കാട് മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. ഒട്ടകത്തിന്റെ ഉടമയായ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ അടക്കമുള്ളവർക്കെതിരെയാണ് നടപടി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമയ്ത്തിൽ വിട്ടു. തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളായ അബ്ദുൽ കരീം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ
തെരുവത്ത് പള്ളി നേർച്ചക്കാണ് ഒട്ടകത്തെ എത്തിച്ചത്. പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഒട്ടകത്തെ ക്രൂരമായി മർദിച്ചത്. വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി.