പാലക്കാട് ആറ് വയസുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്

പാലക്കാട് ആറ് വയസുകാരന് തെരുവ് നായ ആക്രമണത്തിൽ ഗുരുതര പരുക്ക്. കാടാങ്കോട് അക്ഷര നഗറിലാണ് സംഭവം. അക്ഷരനഗർ സ്വദേശി ദീപക് ദേവിനാണ് കടിയേറ്റത്

കുട്ടിയുടെ തലയ്ക്കും തോളിലും ചെവിക്കും അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
 

Share this story