എറണാകുളം മെഡിക്കൽ കോളജിന് സമീപത്ത് തലയോട്ടിയും ദ്രവിച്ച ശരീര ഭാഗങ്ങളും കണ്ടെത്തി

police line
എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നുകിടക്കുന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കം സംശയിക്കുന്നുണ്ട്. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടി വിശദമായ പരിശോധനക്ക് അയക്കാനാണ് തീരുമാനം. തലയോട്ടിക്ക് പുറമെ ദ്രവിച്ച ശരീര ഭാഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
 

Share this story