ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമെന്ന് എം വി ഗോവിന്ദൻ
Jul 25, 2023, 14:51 IST

ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിന് വലിയ ഗൗരവമില്ല. എല്ലാവരും ചേർന്ന് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രിയും പങ്കെടുത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല. ആലപ്പുഴയിലെ വനിതാ അംഗത്തിന്റെ ലൈംഗിക പരാതി പരിശോധിച്ചിട്ട് പറയാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു