പറന്നുയർന്നതിന് പിന്നാലെ പുക; കൊച്ചി-ഷാർജ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

air india

നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് തിരിച്ചിറക്കിയത്. ഇന്നലെ രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30ഓടെയാണ് ഇറക്കിയത്. 

അര മണിക്കൂറോളം നേരം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170ഓളം യാത്രക്കാരെ ദുബൈയിൽ നിന്നും വന്ന മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടു.
 

Share this story