പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ; ഏപ്രിൽ മുതൽ അസുഖബാധിതൻ
Sep 18, 2023, 10:23 IST

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചു. കളമശ്ശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ മുതൽ അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിരവധി കേസുകളിൽ പൊതുതാത്പര്യ ഹർജി നൽകിയ ആളായിരുന്നു ഗിരീഷ് ബാബു. മരണകാരണം വ്യക്തമല്ല. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം, തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ്. ഇന്ന് മാസപ്പടി വിവാദത്തിൽ ഹർജി പരിഗണിക്കാനിരിക്കെയാണ് മരണ വിവരം അറിയുന്നത്.