സോളാർ കേസ്: ഗൂഢാലോചനയിൽ തന്നെയും പങ്കാളിയാക്കാൻ ശ്രമിച്ചെന്ന് പി സി ജോർജ്

pc

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തെ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചതായും പിസി ജോർജ് പറഞ്ഞു. 

ദല്ലാൾ നന്ദകുമാർ വഴി പിണറായി വിജയനെ സന്ദർശിച്ച ശേഷം പരാതിക്കാരി തന്നെ വന്നുകണ്ടു. പിണറായി പറഞ്ഞിട്ടാണ് പരാതിക്കാരി വന്നതെന്ന് വിശ്വസിക്കുന്നു. ഒരു കുറിപ്പ് ഏൽപ്പിച്ച ശേഷം അതിലുള്ളത് പോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെന്ന് പറഞ്ഞു. അത് പറ്റില്ലെന്ന് അറിയിച്ചു. സിബിഐ ഉദ്യോഗസ്ഥർക്ക് കുറിപ്പ് കൈമാറിയെന്നും പിസി ജോർജ് പറഞ്ഞു

ഇപ്പോൾ ഈ വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതിനോട് യോജിപ്പില്ല. അത് കാലഹരണപ്പെട്ടതാണ്. ഉമ്മൻ ചാണ്ടി മോശമായി പെരുമാറിയെന്ന് അവർ പറഞ്ഞ് കേട്ടപ്പോൾ സംശയിച്ചു. എന്നാൽ പറഞ്ഞ സാഹചര്യം കേട്ടപ്പോൾ തെറ്റിദ്ധരിച്ചു പോയെന്നും പിസി ജോർജ് പറഞ്ഞു.
 

Share this story