സോളാർ കേസ്: ക്രിമിനൽ ഗൂഢാലോചനയിൽ അന്വേഷണം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

satheeshan pinarayi

സോളാർ കേസിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുന്നതിനിടെ അന്വേഷണം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമുയർന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ അത് പരിഗണിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം പ്രതിപക്ഷം ഉന്നയിക്കുന്നത് വിചിത്ര ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരളാ ഹൗസിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ല. ദല്ലാൾ തന്റെ അടുത്തു വന്നു എന്നത് ആവശ്യത്തിന് വേണ്ടി കെട്ടിച്ചമച്ച കഥയാണെന്നും അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി നൽകി കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു

Share this story