സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി
Nov 9, 2023, 14:30 IST

സോളാർ പീഡനക്കേസ് ഗൂഢാലോചന പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കൊട്ടാരക്കര കോടതി. ഗണേഷ് കുമാർ ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ സമൻസ്. ഇതിനെതിരെ ഗണേഷ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്‌കുമാർ സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.