സോളാർ ഗൂഢാലോചന: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

assembly

സോളാർ ഗൂഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. അടിയന്തര പ്രമേയ നോട്ടീസിൽ സഭ നിർത്തിവെച്ച് ഒരു മണിക്ക് ചർച്ച നടത്തും. ഗൂഢാലോചന നടന്നുവെന്ന രേഖ സർക്കാരിന്റെ പക്കൽ ഇല്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമാണുള്ളതെന്നും വിഷയത്തിൽ ചർച്ച ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു

അതിജീവിതയുടെ ആവശ്യപ്രകാരം കേസ് സിബിഐയെ ഏൽപ്പിച്ചത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
 

Share this story