സോളാർ ഗൂഢാലോചന: യുഡിഎഫിന്റെ അന്വേഷണ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്ന പോലയെന്ന് ബാലൻ

balan

സോളാർ ഗൂഢാലോചനയിൽ യുഡിഎഫിന്റെ സിബിഐ അന്വേഷണ ആവശ്യം മലർന്ന് കിടന്ന് തുപ്പൽ മാത്രമാണെന്ന് എ കെ ബാലൻ. ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാം. അന്വേഷണത്തിന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും എകെ ബാലൻ പറഞ്ഞു. 

സിബിഐ അന്വേഷണം ഇപ്പോൾ വേണമെന്ന് പറയുന്നത് സതീശനാണ്. അത് മലർന്ന് കിടന്ന് തുപ്പൽ മാത്രമാണ്. ഞാൻ അന്നേ പറഞ്ഞതാണ്, ഇത് വടി കൊടുത്ത് അടി വാങ്ങലാണെന്ന്. ഉമ്മൻ ചാണ്ടിയെ ഈ പരുവത്തിലെത്തിച്ചതിന്റെ ഗൂഢാലോചന അന്വേഷിച്ചാൽ അല്ലേ മനസ്സിലാകുക. അതിൽ ഞങ്ങൾക്ക് ആർക്കും പേടിയില്ലല്ലോ. 

ഇതോടു കൂടി കോൺഗ്രസിന്റെ അധഃപതനമാണ്. അന്വേഷണത്തിന് ആ കുടുംബം സമ്മതിക്കില്ല. ചാണ്ടി ഉമ്മൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല. കാരണം ചാണ്ടി ഉമ്മന് അറിയാം ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് എന്നും എ കെ ബാലൻ പറഞ്ഞു.
 

Share this story