ചുവപ്പിനെ കാവിയാക്കാൻ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു; മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്

riyas

പുതുപ്പള്ളിയിൽ എൽഡിഎഫിന് വിജയം ഉറപ്പെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവിയാക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വളരെ ബോധപൂർവമുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. 

മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചാൽ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Share this story