സെമിനാറിനെതിരെ ചില കോൺഗ്രസ് നേതാക്കൾ കുപ്രചാരണം നടത്തിയെന്ന് മന്ത്രി റിയാസ്

ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന ആരോപണം സെമിനാറിന്റെ ശോഭ കെടുത്താനുള്ളതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആർഎസ്എസിന്റെ സ്ലീപ്പിംഗ് ഏജന്റുമാരായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നേതാക്കളെ സെമിനാറിൽ പങ്കെടുപ്പിക്കാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
കോഴിക്കോട് മാത്രമല്ല, വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് എൽഡിഎഫ് പറഞ്ഞിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളും ഈ രാഷ്ട്രീയ മുദ്രാവാക്യത്തോട് ഐക്യപ്പെട്ടു എന്നതാണ് സെമിനാറിന്റെ അഭൂതപൂർവമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. പൗരത്വ നിയമം വന്നപ്പോഴും എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് മുന്നോട്ടു പോയത് സിപിഎമ്മും ഇടതുപക്ഷവുമാണ്. നിയമ സഭയിൽ അതിനെതിരെ പ്രമേയം അവതരിപ്പിച്ച സംസ്ഥാനം ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളമാണെന്നും റിയാസ് പറഞ്ഞു.