കോൺഗ്രസിലെ ചില നേതാക്കൾ മുസ്ലിം ലീഗിനെ ഭയക്കുകയാണ്; ലീഗില്ലെങ്കിൽ കോൺഗ്രസില്ലെന്ന് മന്ത്രി വാസവൻ

vasavan

കോൺഗ്രസിലെ ചില നേതാക്കൾ മുസ്ലിം ലീഗിനെ ഭയക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ. എം.വി.ആറിന്റെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെമിനാറിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണം.  ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്റെ ഒരു ഉന്നത നേതാവ് ഞങ്ങളെ സി.പി.എം ഫാലസ്തീൻ ഐക്യദാർഡ്യ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞു. ഞങ്ങൾ ക്ഷണിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഞങ്ങൾ നടത്തിയ സെമിനാറിൽ ലീഗും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊക്കെ പങ്കെടുത്തിട്ടുണ്ട്.

കോൺഗ്രസിലെ ചില നേതാക്കൾ മുസ്ലിം ലീഗിനെ ഭയക്കുകയാണ്. ശശിതരൂരിനെ മുസ്ലിം ലീഗ് റാലിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിന് സുധാകരനും സതീശനുമാണ് ഭയന്നത്. ഞങ്ങൾ എന്തിനാണ് മുസ്ലീം ലീഗിനെ ഭയക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ ചോദിച്ചു. ലീഗില്ലെങ്കിൽ യു.ഡി.എഫില്ല അതാണ് കോൺഗ്രസ് ഭയക്കുന്നതിന് കാരണമെന്നും വി.എൻ വാസവൻ പറഞ്ഞു.

Share this story