മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾക്ക് പിന്നിൽ മറ്റ് ചില കേന്ദ്രങ്ങൾ: ആന്റണി രാജു

antony

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്ന് മന്ത്രി ആന്റണി രാജു. ഇത് മാധ്യമസൃഷ്ടി മാത്രമല്ല. പിന്നിൽ മറ്റ് ചില കേന്ദ്രങ്ങൾ കൂടിയുണ്ട്. ഇടതുമുന്നണിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്. ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യുമെന്ന് കരുതുന്നില്ല. ഇനിയും രണ്ട് മാസത്തെ സമയമുണ്ട്. 

കരുത്തുറ്റ മുന്നണിയാണ് എൽഡിഎഫ്. സമയാസമയങ്ങളിൽ വേണ്ട തീരുമാനം മുന്നണി എടുക്കും. ഞാൻ മന്ത്രിയാകാൻ ആഗ്രഹിച്ച ഒരാളല്ലെന്ന് തുടക്കത്തിലെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം ആർക്കും സ്ഥിരമുള്ളതല്ല. 

മന്ത്രിയായി ഇരിക്കുന്ന കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ താൽപര്യങ്ങൾക്കനുസരിച്ച് ജനാഭിലാഷം മാനിച്ച് പരമാവധി നന്നായി പ്രവർത്തിക്കുക എന്നതാണ് പ്രധാനം', മന്ത്രി വ്യക്തമാക്കി. താൻ മന്ത്രിയായത് ലാറ്റിൻ കത്തോലിക് അസോസിയേഷന്റെ തീരുമാന പ്രകാരമല്ല. താൻ ഒരു സമുദായത്തിന്റെ മന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Share this story