കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് സോണിയ ഗാന്ധി; കേരളത്തിൽ ഇത് ബാധകമല്ലെന്ന് ചെന്നിത്തല

കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് സോണിയ ഗാന്ധി; കേരളത്തിൽ ഇത് ബാധകമല്ലെന്ന് ചെന്നിത്തല

കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുകയാണെന്ന സോണിയ ഗാന്ധിയുടെ ആരോപണം കേരളത്തിൽ ബാധകമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ ദേശീയ തലത്തിൽ ആരോപണം ശരിയാണെന്നും ചെന്നിത്തല പറഞ്ഞു

ദേശീയ അന്വേഷണ ഏജൻസികളെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ നിലപാടിനെ പിന്തുണക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രേരിതമായി പക പോക്കാൻ സിബിഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകളെ വേട്ടയാടുകയാണ്. എന്നാൽ കേരളത്തിൽ അങ്ങനെയല്ലെന്ന് ചെന്നിത്തല പറഞ്ഞു

Share this story