നെയ്യാറ്റിൻകരയിൽ ഭാര്യാമാതാവിനെ മരുമകൻ തലയ്ക്കടിച്ച് കൊന്നു

neyyattinkara
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭാര്യാ മാതാവിനെ മരുമകൻ തലയ്ക്കടിച്ച് കൊന്നു. കടകുളം സ്വദേശി തങ്കം(65)ആണ് കൊല്ലപ്പെട്ടത്. മരുമകൻ റോബർട്ടാണ് ഇവരെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ തങ്കത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. റോബർട്ട് ഭാര്യ പ്രീതയെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ തങ്കത്തിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചത്.
 

Share this story