കോൺഗ്രസ് പുനഃസംഘടനയിൽ തീരുമാനത്തിന് പ്രത്യേക സമിതി; സുധാകരന് പൂർണാധികാരമില്ല

sudhakaran

കോൺഗ്രസ് പുനഃസംഘടനയിൽ കെ സുധാകരന് പൂർണാധികാരം നൽകില്ല. പുനഃസംഘടനയിൽ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവിൽ വരും. എംപിമാരും സമിതിയുടെ ഭാഗമായിരിക്കും. പട്ടികക്ക് അന്തിമ രൂപം നൽകുന്നത് എംപിമാരുടെ കൂടി നിലപാട് കണക്കിലെടുത്താകും. ഇതുസംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്താഴ്ച ചർച്ച നടത്തും

താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളെ കണ്ട് അനുനയ ചർച്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകൾ തുടങ്ങേണ്ട സമയത്ത് കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹമാണ് മൂർച്ഛിക്കുന്നത്. കെ മുരളീധരനും എംകെ രാഘവനുമെതിരെ കെപിസിസി സ്വീകരിച്ച അച്ചടക്ക നടപടി കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു.
 

Share this story