ശ്രീമഹേഷ് പെട്ടെന്ന് പ്രകോപിതനായി, ബ്ലേഡ് എടുത്ത് ഞരമ്പ് മുറിച്ചു; പ്രതികരണവുമായി ജയിൽ സൂപ്രണ്ട്

mahesh

ആറ് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ജയിലിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മാവേലിക്കര ജയിൽ സൂപ്രണ്ട്. ശ്രീമഹേഷ് അക്രമസ്വഭാവത്തിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. വാറന്റ് മുറിയിൽ എത്തിച്ച ശേഷം പോലീസുകാർ മടങ്ങി. രേഖകൾ തയ്യാറാക്കുന്നതിനിടെ ശ്രീമഹേഷ് പെട്ടെന്ന് പ്രകോപിതനാകുകയാിയരുന്നു. 

ജയിൽ ഉദ്യോഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തിലും ഇടത് കൈയിലെയും ഞരമ്പുകൾ മുറിക്കുകയായിരുന്നുവെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നത് കൊണ്ടാണ് കൂടുതൽ സുരക്ഷ ഏർപ്പെടുത്താതിരുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.
 

Share this story