സെന്‍റ് മേരിസ് ബസിലിക്കിയിലെ സംഘർഷം: കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസ്
Aug 15, 2023, 11:19 IST

എറണാകുളം: സെന്‍റ് മേരിസ് ബസിലിക്കിയിലെ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്യായമായ സംഘം ചേരൽ, പൊലീസിന്‍റെ കൃത്യനിർവാണം തടസപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
ഇതിനിടെ, ഇന്ന് അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സെന്‍റ് മേരിസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം ചൊവ്വാഴ്ച വൈകീട്ട് 4ന് കുറുബാന അർപ്പിക്കും. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. തിങ്കളാഴ്ച വൈകുന്നേരമാണ് കനത്ത പൊലീസ് സുരക്ഷയ്ക്കിടെ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്. ഇതേത്തുടർന്ന് വന്‍ പ്രതിക്ഷേധവും സംഘർഷവുമാണ് പള്ളിയിൽ ഉണ്ടായത്.