പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുമ്പായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് തടയൽ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും സംഘടിത കുറ്റകൃത്യം തടയാൻ നിയമനിർമാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

പോലീസ് സേനയിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ തുടങ്ങും. സ്റ്റുഡന്റ്‌സ് കേഡറ്റ് പദ്ധതി 197 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story