സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്; എറണാകുളം കോട്ടയം ജില്ലകളിൽ കനത്ത പരിശോധന

ED
സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഐഡിയുടെ റെയ്ഡ്. എറണാകുളം കോട്ടയം ജില്ലകളിൽ പരിശോധന തുടരുന്നു. കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. വിദേശ കറൻസി മാറ്റി ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഐഡി പരിശോധന ശക്തമാക്കുന്നുണ്ട്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. അഞ്ചുമണിയോടെ റെയ്ഡ് തുടങ്ങി.

Share this story