നവകേരള സദസിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനാധിപത്യപ്രക്രിയക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി

pinarayi

നവകേരള സദസിന് കാസർകോട് മഞ്ചേശ്വരത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. നവകേരള സദസ് സർക്കാർ പരിപാടിയാണ്. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞു. 

ഈ പരിപാടിയിൽ പ്രധാന റോളിൽ മഞ്ചേശ്വരം എംഎൽഎ ഉണ്ടാകണമായിരുന്നു. നവകേരള സദസ് നാടിന്റെ പരിപാടിയെന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തം. 2016ന് മുമ്പുള്ള സർക്കാരായിരുന്നുവെങ്കിൽ കേരളത്തിൽ മാറ്റമുണ്ടാകുമായിരുന്നില്ല. 2016ന് മുമ്പ് കേരളീയർ നിരാശയിലായിരുന്നു. സർക്കാർ നേട്ടങ്ങൾ ജനങ്ങൡ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. എൽഡിഎഫ് സർക്കാർ വന്നതോടെ വികസനം ത്വരിതഗതിയിലായി

നവകേരള ബസിലെ ആർഭാടം എന്താണെന്ന് കാണാൻ മാധ്യമപ്രവർത്തകരെയും മുഖ്യമന്ത്രി ക്ഷണിച്ചു. ബസിന്റെ ആർഭാടത്തെ കുറിച്ച് ആരോപണം ഉന്നയിച്ചവർ പരിപാടിക്ക് പ്രചാരണം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story