തെരുവ് നായ വന്ധ്യംകരണം: കേന്ദ്ര ചട്ടങ്ങളിൽ ഭേദഗതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി രാജേഷ്
Jun 14, 2023, 11:27 IST

തെരുവ് നായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം ബി രാജേഷ്. തെരുവ് നായ്ക്കളെ പിടിക്കാൻ നിലവിലെ നിയമം പര്യാപ്തമല്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് തടസ്സമായി നിൽക്കുന്നത് കേന്ദ്രസർക്കാരിന്റെ ചട്ടങ്ങളാണ്. നായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ചട്ടങ്ങൾ മാറ്റാതെ തെരുവ് നായ വന്ധ്യംകരണം നടക്കില്ല. കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. 2001ലെ കേന്ദ്രസർക്കാർ ചട്ടം തന്നെ വന്ധ്യംകരണത്തെ ദുഷ്‌കരമാക്കുന്നതാണ്. 2023ലെ പുതുക്കിയ ചട്ടം ഇക്കാര്യം അസാധ്യമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.