കാസർകോട് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും; അട്ടിമറി നീക്കമോയെന്ന് അന്വേഷണം

rail

കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗളൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഇത് ട്രാക്കിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസും മേൽപ്പറമ്പ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലും ക്ലോസറ്റും ഇവിടെ നിന്ന് നീക്കം ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു

അട്ടിമറി ശ്രമമാണോയെന്നും പരിശോധിക്കുന്നുണ്ട്. അടുത്തിടെയായി ട്രെയിനിന് നേർക്ക് ആക്രമണം വ്യാപകമാകുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിന് തലശ്ശേരിക്കും മാഹിക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായിരുന്നു. കണ്ണൂരിലും കാസർകോടുമായി മൂന്ന് ട്രെയിനുകൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ കല്ലേറ് നടന്നിരുന്നു.
 

Share this story