കണ്ണൂരിൽ ട്രെയിനിന് നേർക്ക് വീണ്ടും കല്ലേറ്; ആക്രമണം പാപ്പിനിശ്ശേരിയിൽ വെച്ച്
Aug 14, 2023, 15:21 IST

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. തുരന്തോ എക്‌സ്പ്രസിന് നേർക്ക് പാപ്പിനിശ്ശേരിയിൽ വെച്ചാണ് കല്ലേറുണ്ടായത്. ഞായറാഴ്ചയും രണ്ട് ട്രെയിനുകൾക്ക് നേരെ കണ്ണൂരിൽ കല്ലേറുണ്ടായിരുന്നു. മുംബൈയിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സപ്രസിനും ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിനും നേർക്കാണ് ഞായറാഴ്ച കല്ലേറുണ്ടായത്. രണ്ട് ട്രെയിനിന്റെയും ഗ്ലാസ് പൊട്ടുകയും ചെയ്തു.