കാസർകോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; നേത്രാവതി എക്‌സ്പ്രസിന്റെ ചില്ല് തകർന്നു
Sep 2, 2023, 10:27 IST

കാസർകോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരം-മുംബൈ 16346ാം നമ്പർ നേത്രാവതി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45ന് കുമ്പളക്കും ഉപ്പളക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ എസ് 2 കോച്ചിന്റെ ഒരു ചില്ല് തകർന്നു. ആഗസ്റ്റ് 16ന് കണ്ണൂരിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയും ആഗസ്റ്റ് 24ന് തലശ്ശേരിയിൽ ഏറനാട് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.