ഒറ്റപ്പാലത്ത് കേരളാ എക്‌സ്പ്രസിന് നേരെ കല്ലേറ്; ബി 3 കോച്ചിന്റെ ജനൽ ചില്ല് തകർന്നു
Sep 14, 2023, 15:19 IST

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ബി 3 കോച്ചിന്റെ ഒരു ജനൽ ചില്ല് കല്ലേറിൽ തകർന്നു. ഇന്നലെ രാത്രി മായന്നൂർ പാലത്തിന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. തുടർന്ന് ട്രെയിൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് ഉദ്യോഗസ്ഥർ പരിശോധിച്ചു. പിന്നാലെ ട്രെയിൻ യാത്ര തുടർന്നു. സംസ്ഥാനത്ത് അടുത്തിടെ ട്രെയിനുകൾക്ക് നേരെ കല്ലേറ് വ്യാപകമാകുകയാണ്.