വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്; ഒരു ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു

train
വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഒരു ട്രെയിനിന്റെ ജനൽ ചില്ല് കല്ലേറിൽ തകർന്നു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. എറണാകുളം-ബംഗ്ലൂർ എക്‌സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനിന് നേർക്കും കല്ലേറുണ്ടായി. എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് കല്ലേറുണ്ടായത്.
 

Share this story