കണ്ണൂരിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു
Aug 16, 2023, 17:16 IST

കണ്ണൂരിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. തലശ്ശേരിക്കും മാഹിക്കുമിടയിൽ 3.43നും 3.49നും ഇടയ്ക്കാണ് കല്ലേറുണ്ടായത്. സി 8 കോച്ചിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. സംഭവത്തെ തുടർന്ന് ആർപിഎഫ് സംഘം ട്രെയിനിൽ പരിശോധന നടത്തി
ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചതായി യാത്രക്കാർ പറഞ്ഞു. പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പും രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.