കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

jayesh
കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പാലക്കാട് നടക്കും. ഒരിടത്തൊരു ലൈൻമാൻ, കള എന്നിവയാണ് ജയേഷിന്റെ പ്രധാന കൃതികൾ. കഴിഞ്ഞ മാസം 13ന് പനി ബാധിച്ച് ജയേഷ് തല ചുറ്റി വീഴുകയായിരുന്നു. തലയടിച്ചു വീണ ജയേഷിനെ മാതാപിതാക്കൾ പാലക്കാട് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഏറെക്കാലം വെന്റിലേറ്ററിലായിരുന്നു ചികിത്സ.
 

Share this story